india set new zealand a a target of 325 in the second odi <br />ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സത്തില്‍ ന്യൂസിലാന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (87) ശിഖര്‍ ധവാന്റെയും (66) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അമ്പാട്ടി റായുഡു (47), ക്യാപ്റ്റന്‍ വിരാട് കോലി (43) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.<br /><br />